---
title: "അറിയാതെ പാമ്പിനെ ചവിട്ടി ; കോഴിക്കൂട്ടിൽ കയറിക്കൂടിയ മലമ്പാമ്പ് "
english_title: "Unknowingly stepped on a snake; a python crawled into a chicken coop"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/308877/Unknowingly stepped on a snake; a python crawled into a chicken coop"
published_at: "2025-08-16T10:25:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a010b4e0c89_1000294496.png"
keywords: []
---

# അറിയാതെ പാമ്പിനെ ചവിട്ടി ; കോഴിക്കൂട്ടിൽ കയറിക്കൂടിയ മലമ്പാമ്പ് 

> **Lead Summary:** അങ്കമാലി : മൂക്കന്നൂർ കോക്കുന്നിൽ കോഴിക്കൂട്ടിൽ കയറിക്കൂടിയ മലമ്പാമ്പിനെ പിടികൂടി.

## Article Content

അങ്കമാലി : മൂക്കന്നൂർ കോക്കുന്നിൽ കോഴിക്കൂട്ടിൽ കയറിക്കൂടിയ മലമ്പാമ്പിനെ പിടികൂടി.

നാലാംവാർഡിൽ ചീനംപിള്ളി ലതയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് മലമ്പാമ്പ് കയറിപ്പറ്റിയത്. 20 കിലോ തൂക്കം വരും. കോഴിയെ വിഴുങ്ങിയ നിലയിലായിരുന്നു.

രാവിലെ കോഴികളെ അഴിച്ചുവിടാൻ വന്ന ലത, അറിയാതെ പാമ്പിനെ ചവിട്ടുകയും വീഴുകയും ചെയ്‌തു. ഇര വിഴുങ്ങിയ പാമ്പിന് അനങ്ങാൻ വയ്യാതിരുന്നതുകൊണ്ട് കടിയേറ്റില്ല.

പാമ്പിനെയാണ് ചവിട്ടിയതെന്ന് പിന്നീടാണ് ലതയ്ക്ക് മനസ്സിലായത്. ഇതിനിടയിൽ വിഴുങ്ങിയ കോഴിയെ പുറത്തേക്കിട്ട പാമ്പ് കാടിനുള്ളിലേക്ക് പോകാൻ ശ്രമിച്ചു. അപ്പോഴേക്കും വാർഡ് അംഗം സിനി മാത്തച്ചൻ അറിയിച്ചതനുസരിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/308877/Unknowingly stepped on a snake; a python crawled into a chicken coop)